KeralaLatest NewsNews

ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തില്‍ അപകടം

കൊച്ചി : ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തില്‍ അപകടം. കാറിലേക്ക് ട്രക്ക് വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. വാഹനത്തിനും വലിയ പരിക്ക് പറ്റിയിട്ടില്ല.

പുതുക്കി പണിത പാലാരിവട്ടം പാലം ഞായറാഴ്ച വൈകിട്ട് 3.50നാണ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം. പാലാരിവട്ടം പാലം കൂടി തുറന്ന് നല്‍കിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്.

Read Also :  തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാൾ മറ്റൊരു കശ്മീരാകും; സുവേന്ദു അധികാരി

പാലം തുറന്ന് കൊടുക്കുന്നതിന് മുന്‍പായി മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നല്‍കിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button