Latest NewsKeralaNattuvarthaNews

ജാതി പറഞ്ഞാലേ വീട് വാടകയ്ക്ക് തരൂ ; തിരുവനന്തപുരത്ത് വീടന്വേഷിക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടി വരും

സാൻ

സ്വന്തമായിട്ട് ഒരു വീടില്ലാത്തത് കൊണ്ടാണല്ലോ മനുഷ്യർ വാടകയ്ക്ക് വീടായ വീടുകളൊക്കെ കയറിയിറങ്ങി നടക്കുന്നത്. അങ്ങനെ സ്വന്തമായിട്ടൊന്ന് ഇല്ലാത്തത് കൊണ്ട് OLX ൽ ലും QUIKR ലും തിരുവനന്തപുരത്തു താമസിക്കാൻ വീടുകൾ തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് തിരുമലയിൽ ഒരു വീട് കണ്ടിഷ്ടപ്പെടുന്നത്. താഴത്തെ നില മാത്രമേയുള്ളൂ എങ്കിലും അത്യാവശ്യം വായിക്കാനും എഴുതാനും ജീവിക്കാനും പറ്റുന്ന ഒരു സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. വീടുകാണിക്കാൻ വന്നത് വീട്ടുടമസ്തയുടെ അച്ഛനായിരുന്നു. നല്ല മനുഷ്യൻ, സംസാരിച്ചിരുന്ന് സമയം പോകുന്നതേയറിയില്ല. എല്ലാം കണ്ട് ഇഷ്ടപ്പെട്ടിറങ്ങി വൈകീട്ട് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞിരുന്നു. അഡ്വാൻസ് കൊടുക്കാനുള്ള അമ്പതിനായിരം റെഡിയാക്കി വീട്ടുടമസ്ഥയായ സെക്രട്ടേറിയേറ്റിലെ ജീവനക്കാരിയെ വിളിച്ചു. ഒൻപതിനായിരം രൂപയ്ക്ക് വീട് തരാമെന്ന് അവരും അക്കൗണ്ട് നമ്പർ അയച്ചാൽ അഡ്വാൻസ് അതിലേക്കിടാമെന്നും പറഞ്ഞു.

പക്ഷെ അഞ്ചു മിനിറ്റിനു ശേഷം അവർ വീണ്ടും വിളിച്ചു എന്നിട്ടാദ്യം വീട് തരാൻ കഴിയില്ലെന്ന് പറഞ്ഞു. ശേഷം എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ വേറെയൊരാൾ പതിനായിരത്തിനു വീടെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു. വാക്കിന്റെ വിലയെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തിയപ്പോഴാണ് വീട് തരാതിരിക്കാനുള്ള യഥാർത്ഥ കാരണം അവർ വെളിപ്പെടുത്തുന്നത്. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ല, നിങ്ങളുടെ ജാതി ഏതാണെന്ന് ഞങ്ങൾക്കറിയില്ല, എനിക്ക് തോന്നുന്നവർക്ക് മാത്രമേ ഞാൻ എന്റെ വീട് കൊടുക്കൂ എന്നും പറഞ്ഞാണ് അവർ ഫോൺ വയ്ക്കുന്നത്. ജീവിതത്തിൽ പലരും പലവട്ടം ജാതിയും മതവും ചോദിച്ചിട്ടുണ്ടെങ്കിലും അത് ഇത്രത്തോളം ഗൗരവമായി എന്നെ ബാധിച്ചത് ഇതാദ്യമായിരുന്നു.

Also Read:ആശ്വാസമായി പ്രധാനമന്ത്രി ജൻ ഔഷധി, വിലക്കുറവ് 90 ശതമാനം വരെ; ജനങ്ങൾ ലാഭിച്ചത് 9000 കോടി

വീടന്വേഷണം വീണ്ടും തുടർന്നു. പിന്നീട് ചെന്നത് നല്ല ഭംഗിയുള്ള ഒരു പഴയ വീട്ടിലായിരുന്നു. എല്ലാം കണ്ടിഷ്ടപ്പെട്ടപ്പോൾ ഡോക്യുമെന്റ്സ് എല്ലാം തരാമെന്ന് ഏറ്റു. പക്ഷെ അവർക്ക് ഞങ്ങളെക്കുറിച്ച് അറിയണമെന്നായി ഞങ്ങളോട് പേർസണൽ ആയിട്ട് എന്തൊക്കെയോ സംസാരിക്കണമെന്നായി. ഞങ്ങളുടെ മതവും ജാതിയും വർഗ്ഗവും വർണ്ണവും ജോലിയും എല്ലാം അറിയണമെന്നായി. അങ്ങനെ അതും നഷ്ടപ്പെട്ടുപോയി.
ഏതാണ് രണ്ടാഴ്ചയോളം ഇരുപത്തിയഞ്ചിനടുത്ത് വീടുകളാണ് ഞങ്ങൾ കാണാൻ പോയത് മിക്കവീടുകളും ജാതിയും മതവും അഡ്രസ് ചെയ്താലേ തരാൻ കഴിയൂ എന്നായിരുന്നു വെളിപ്പെടുത്തിയത്. സാക്ഷര കേരളത്തിലെ ഏറ്റവും കൂടുതൽ സർക്കാർ സ്ഥാപനങ്ങൾ ഉള്ള ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐ എ എസ് ഇൻസ്റ്റിറ്റ്യൂഷനുകളും ഉള്ള ജില്ലയായ തിരുവനന്തപുരത്തെ ഈ അവസ്ഥ ഇങ്ങനെയാണെങ്കിൽ മറ്റു ജില്ലകളിലെ അവസ്ഥ എങ്ങനെയായിരിക്കും എന്നുള്ളത് ആലോചിക്കാൻ പോലും കഴിയുന്നില്ല.
ഇപ്പോഴും OLX ൽ വീട് തിരയുമ്പോൾ കാണാം വെജിറ്റെറിയൻ ഒൺലി എന്ന് തുടങ്ങി ഒരുപാട് ഒൺലി കളുടെ നിര.

shortlink

Related Articles

Post Your Comments

Related Articles


Back to top button