KeralaLatest NewsNews

കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാത്തതിനെച്ചൊല്ലി അതൃപ്തി; രാജിവച്ച്‌ വിജയന്‍ തോമസ്

രാജിവയ്ക്കുന്നതായി കാണിച്ച്‌ എഐസിസി- കെപിസിസി നേതൃത്വത്തിന് വിജയന്‍ തോമസ് കത്ത് നല്‍കി

തിരുവനന്തപുരം: ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ് കേരളം. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി സജീവമായിക്കഴിഞ്ഞു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാത്തതിനെച്ചൊല്ലി അതൃപ്തി പുകഞ്ഞുതുടങ്ങിയതായി റിപ്പോർട്ട്.

read also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയിൽ

നേമത്ത് മല്‍സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് വിജയന്‍ തോമസ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച്‌ എഐസിസി- കെപിസിസി നേതൃത്വത്തിന് വിജയന്‍ തോമസ് കത്ത് നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണമായി കത്തില്‍ പറയുന്നത്. തുടര്‍നിലപാടും രാജിവയ്ക്കാനുള്ള കാരണവും നാളെ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button