COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2613 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ ഇന്ന് 2613 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് 12 കൊവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 1587 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

രാജ്യത്ത് പുതിയതായി നടത്തിയ 2,34,763 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 4,10,849 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,92,792 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,322 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16,735 കൊവിഡ് രോഗികളാണ് ഇപ്പോള്‍ യുഎഇയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button