CricketLatest NewsNewsSports

‘ബുദ്ധിയും ബോധവുമില്ലാതെ കളിച്ചതുകൊണ്ടാണ് തോൽവി പിണഞ്ഞത്’; പരിഹസിച്ച് സെവാഗ്

ഇന്ത്യയെക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പൺ വീരേന്ദർ സേവാഗ്. തലച്ചോറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വീരു ഇംഗ്ലണ്ടിനെ ട്വിറ്ററിൽ പരിഹസിച്ചത്. ബുദ്ധിയും ബോധവുമില്ലാതെ കളിച്ചതുകൊണ്ടാണ് തോൽവി പിണഞ്ഞതെന്ന് വീരു പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് സേവാഗ് ആശംസ നേരുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര സ്വന്തമാക്കിയ ഇന്ത്യ ജൂണിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലാണ് കലാശപ്പോരിൽ ഏറ്റുമുട്ടുക. ജൂൺ 18 മുതൽ 22 വരെ ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനൽ. അതേസമയം, പരമ്പര നേട്ടത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ നേടിയത്.

shortlink

Post Your Comments


Back to top button