KeralaLatest News

ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ അവഹേളിച്ചു, പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

തി​രു​നെ​ല്ലി സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

മാ​ന​ന്ത​വാ​ടി: വെൽഫെയർ പാർട്ടി നേതാവ് ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെന്ന പരാതിയിൽ പൊ​ലീ​സു​കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും റി​പ്പോ​ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്. തി​രു​നെ​ല്ലി സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ഫേ​സ്​​ബു​ക്കി​ല്‍ ശ്രീ​ജ​യു​ടെ പോ​സ്​​റ്റു​ക​ള്‍ക്ക് താ​ഴെ ലൈം​ഗി​ക ചു​വ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ളും അ​സ​ഭ്യ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

read also: ‘കുടുംബ-കമ്മ്യൂണിസം നടപ്പിലാക്കാൻ അനുവദിക്കില്ല, തിരിച്ചടിക്കും’; മന്ത്രി ബാലനെതിരെ പോസ്റ്റര്‍

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജ മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി, വ​യ​നാ​ട് എ​സ്.​പി, മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി, തി​രു​നെ​ല്ലി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.​ അതേസമയം നിരന്തരം വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പോസ്റ്റുകളുമായി ശ്രീജ വിവാദങ്ങളിൽ പെടാറുണ്ട് എന്നാണ് സോഷ്യൽ മീഡിയ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button