KeralaLatest NewsNews

ജാതിവെറിയനും സ്ത്രീവിരുദ്ധനുമായ ഒരുവനെ സംരക്ഷിക്കാൻ മാത്രം അധഃപതിച്ച് ഇടതുപക്ഷ സർക്കാർ:വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: വിവാദങ്ങൾ നേരിട്ട കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ ശങ്കർ മോഹനെ ചലച്ചിത്ര വികസന കോർപറേഷൻ്റെ ഡയറക്ടർ ബോർഡിൽ പുതിയ സ്ഥാനം നൽകിയതിനെതിരെ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര. ജാതിവെറിയനും സ്ത്രീവിരുദ്ധനുമായ ഒരുവനെ സംരക്ഷിക്കാൻ മാത്രം അധഃപതിച്ച സർക്കാരായി ഇടതുപക്ഷ സർക്കാർ മാറിയിരിക്കുന്നു എന്നത് നിസാര കാര്യമല്ലെന്ന് ശ്രീജ തന്റെ ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.

സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ ശങ്കർ മോഹൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീജ, ക്രിമിനൽ കേസെടുത്ത് നിയമ നടപടികൾക്ക് വിധേയനാക്കേണ്ട ഒരു ക്രിമിനലിനെയാണ് ഇടതുപക്ഷ സർക്കാർ ചലച്ചിത്ര വികസന കോർപറേഷൻ്റെ ഡയറക്ടർ ബോർഡിൽ പുതിയ സ്ഥാനം നൽകി സംരക്ഷിച്ചിരിക്കുന്നതെന്നും വിമർശിച്ചു. അയാൾക്ക് മറ്റൊരു സ്ഥാനം നൽകിയത്, സവർണ്ണ പൂജയല്ലാതെ മറ്റെന്താണെന്ന് ശ്രീജ ചോദിക്കുന്നു.

ശ്രീജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇത് സവർണ്ണ പൂജയല്ലാതെ മറ്റെന്താണ് കേരള സർക്കാരേ?
ശങ്കർ മോഹനൊരു ജാതി വെറിയനാണ് … അതായത് ക്രിമിനൽ കുറ്റകൃത്യം ചെയ്ത വ്യക്തി ….
താൻ ഡയറക്ടറായി ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും ജാതി വിവേചനം കാണിച്ച കുറ്റവാളി ..
സംവരണ അട്ടിമറി നടത്തിയ കുറ്റവാളി …
ശുചീകരണ ജീവനക്കാരായ സ്ത്രീകളെക്കൊണ്ട് വീട്ടിലെ കക്കൂസ് കഴുകിച്ച കുറ്റവാളി ..
ഈ കുറ്റകൃത്യങ്ങൾ ചെയ്ത ശങ്കർ മോഹനെതിരെ 50 ദിവസങ്ങളിലേറെ വിദ്യാർഥികൾ സമരം ചെയ്തു …. വിദ്യാർത്ഥികളുടെ സഹന സമരത്തിനൊടുവിൽ നിൽക്കക്കള്ളിയില്ലാതെയാണ് അയാൾ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചത്..
സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ ശങ്കർ മോഹൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതായിരുന്നു ….
ക്രിമിനൽ കേസെടുത്ത് നിയമ നടപടികൾക്ക് വിധേയനാക്കേണ്ട ഒരു ക്രിമിനലിനെയാണ് ഇടതുപക്ഷ സർക്കാർ ചലച്ചിത്ര വികസന കോർപറേഷൻ്റെ ഡയറക്ടർ ബോർഡിൽ പുതിയ സ്ഥാനം നൽകി സംരക്ഷിച്ചിരിക്കുന്നത് …. ശക്തമായ എതിർപ്പുകൾ പരിഗണിക്കാതെയാണ് നിയമനമെന്നാണ് വാർത്ത ….
ജാതിവെറിയനും സ്ത്രീവിരുദ്ധനുമായ ഒരുവനെ സംരക്ഷിക്കാൻ മാത്രം അധഃപതിച്ച സർക്കാരായി ഇടതുപക്ഷ സർക്കാർ മാറിയിരിക്കുന്നു എന്നതൊരു നിസാര കാര്യമല്ല … ശങ്കർ മോഹൻ എന്ന ക്രിമിനലിന്റെ ജാതി പീഡനങ്ങൾക്കിരയായ മനുഷ്യരെ നോക്കി വെല്ലുവിളിക്കുക കൂടെയാണ് ഈ നിയമനത്തിലൂടെ കേരള സർക്കാർ ചെയ്തിരിക്കുന്നത് ….
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടേയും ജീവനക്കാരുടേയും നീതിക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങൾക്കൊപ്പം നിൽക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്ത ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ കേരള സർക്കാരിന്റെ ഈ സവർണ്ണ പൂജയെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല …

shortlink

Related Articles

Post Your Comments

Related Articles


Back to top button