KeralaLatest NewsNews

കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് പാർട്ടി കോർ കമ്മിറ്റി

വി മുരളീധരൻ ഇല്ലെങ്കിൽ സുരേന്ദ്രനെ കഴക്കൂട്ടത്തു മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയ യാത്ര വിജയത്തിലേക്ക് അടുക്കുമ്പോൾ കേരള ജനഹൃദയങ്ങളിലേയ്ക്ക് ബിജെപി അടുക്കുന്നു. നിരവധി പേരാണ് വിജയ യാത്രയിൽ പങ്കാളികളായതും പാർട്ടിയിലേക്ക് ചേർന്നതും. എന്നാൽ സമാപന ചടങ്ങിലേക്ക് നീങ്ങുന്ന വിജയ യാത്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ആക്കം കൂട്ടുമെന്ന പ്രതീക്ഷയിലാണ് മുതിർന്ന നേതാക്കൾ.

Read Also: ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ ജനപ്രിയനായ സുരേന്ദ്രനെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് പാർട്ടി കോർ കമ്മിറ്റി. കോന്നിയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. വി മുരളീധരൻ ഇല്ലെങ്കിൽ സുരേന്ദ്രനെ കഴക്കൂട്ടത്തു മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.

നേമത്ത് സാധ്യതാ പട്ടികയിലെ ഒന്നാം പേര് കുമ്മനം രാജശേഖരന്റേതാണ്. വട്ടിയൂർക്കാവിൽ പട്ടികയിൽ ആദ്യം ഉള്ളത് വി വി രാജേഷാണ്. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇ ശ്രീധരന് പ്രഥമ പരിഗണന നൽകിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിലാണ്.

shortlink

Related Articles

Post Your Comments


Back to top button