Latest NewsNewsInternational

കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച് പുരോഹിതൻ; വീഡിയോ വൈറലാകുന്നു

സൂപ്പർമാർക്കറ്റ് കൊള്ളയടിച്ച പുരോഹിതൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ബ്രസീലിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. എലിസ്യൂ മൊറീറ എന്ന കത്തോലിക്കാ പുരോഹിതൻ ആണ് സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചത്. അതും കളിത്തോക്ക് ഉപയോഗിച്ച്. സൂപ്പർ മാർക്കറ്റിലെ കാഷ്യറെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു പുരോഹിതൻ.

28 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റിൽ നിന്നും പല സാധനങ്ങൾ ശേഖരിച്ച ശേഷം കാഷ്യർ ആയ സ്ത്രീയുടെ അടുത്തേക്കെത്തുന്നത് കാണാം. ബിൽ അടിക്കുന്നതും പുരോഹിതൻ പണം നൽകുന്നതും കാണാം. അതിനിടയിലാണ് ഇദ്ദേഹം കളിത്തോക്കെടുത്ത് സ്ത്രീക്ക് നേരെ ചൂണ്ടുന്നത്. പേടിച്ച സ്ത്രീ ഉടനെ ക്യാഷ് ബോക്‌സിൽ നിന്നും പണം മുഴുവൻ നൽകുന്നതും കാണാം. പണം കിട്ടിയ പുരോഹിതൻ പുറത്തേക്കിറങ്ങി പോയി.

Also Read:ജൻ ഔഷധി പരിയോജന; 2 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകി, വിറ്റ് പോയത് 11 കോടിയിലധികം പാഡുകളെന്ന് പ്രധാനമന്ത്രി

ഏറ്റവും ശ്രദ്ധേയമായ കാര്യം താൻ പുരോഹിതനായി 18 മാസം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാൻ ഇറങ്ങിയത്. അടുത്തുള്ള പോലീസ് ചെക്ക് പോയിന്റിൽ നിന്നും തന്നെ പിടിയിലാവുകയും ചെയ്തു. ഭ്രാന്ത് പിടിച്ച ഏതോ നേരത്താണ് കളിത്തോക്കുമായി സൂപ്പർമാർക്കറ്റിലേക്ക് കയറിച്ചെല്ലാൻ തനിക്ക് തോന്നിയത് എന്ന് മൊറീറ അധികാരികളോട് സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ ഡിയോഗോ ഫെറെയിറ വാർത്താ ഏജൻസിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button