Latest NewsIndiaNews

ഏപ്രിൽ ഒന്നുമുതൽ പാസഞ്ചർ എയർബാഗുകൾ നിർബന്ധം

വിപണിയിലെത്തുന്ന എല്ലാ പുത്തൻ കാറുകൾക്കും ഏപ്രിൽ ഒന്നുമുതൽ ഫ്രണ്ട് പാസഞ്ചർ എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാരിന്റെ ഉത്തരവ്. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതിയുടെ നിർദേശ പ്രകാരമാണ് ഉത്തരവ്. നിലവിൽ വിപണിയിലുള്ള കാറുകൾ വിറ്റഴിക്കാൻ ആഗസ്‌റ്റ് 31വരെ സമയം ലഭ്യമാണ്. അതിനുശേഷം അവയും ഫ്രണ്ട് പാസഞ്ചർ എയർബാഗ് ഘടിപ്പിച്ച ശേഷമേ വിൽക്കാനാകൂ.

ഏത് ചുമതല തന്നാലും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും : ഇ. ശ്രീധരൻ

വാഹനങ്ങളുടെ വില പരിഗണിക്കാതെ എയർബാഗുകൾ നിർബന്ധമാക്കിയെന്നും, സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയുണ്ടാവില്ലെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഡ്രൈവർക്കുള്ള എയർബാഗ് 2019 ജൂലായ് ഒന്നുമുതൽ നിർബന്ധമാണ്. ഡ്രൈവർക്ക് മാത്രമായി ഒരു എയർബാഗ് നിർബന്ധമാക്കിയത് കൊണ്ടായില്ലെന്നും കോ-ഡ്രൈവർക്കും അപകടങ്ങളിൽ സാരമായ പരിക്കുണ്ടാവുകയോ മരണം സംഭവിക്കുകയോ ചെയ്യാമെന്നും അതിനാൽ ഫ്രണ്ട് പാസഞ്ചർ എയർബാഗും നിർബന്ധമാക്കണമെന്നായിരുന്നു സുപ്രീംകോടതി സമിതിയുടെ ശുപാർശ.

യു.ഡി.എഫിന് സോളാറെങ്കിൽ എൽ.ഡി.എഫിന് ഡോളർ, അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മത്സരം: അമിത് ഷാ

അതിനാൽ ഡ്രൈവർക്കൊപ്പം മുൻനിരയിൽ സമീപത്തെ സീറ്റിൽ യാത്രചെയ്യുന്ന കോ-ഡ്രൈവർക്കും എയർബാഗ് നിർബന്ധമാക്കുന്നതാണ് പുതിയ ഉത്തരവ്. സ്പീഡ് അലർട്ട്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പുതിയ കാറുകളിൽ ഇപ്പോൾ നിർബന്ധമാണ്. ഇത് മൂലം കാറുകളുടെ വില ഏപ്രിൽ മുതൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരം.

shortlink

Post Your Comments


Back to top button