KeralaLatest NewsNews

എല്‍.ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും ഉറപ്പല്ലേ, ഒരു കള്ളക്കടത്തുകാരനല്ലേ ഭരണതലപ്പത്ത്

വൈറലായി സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്

തിരുവനന്തപുരം: കേരള സര്‍ക്കാരിനും സംസ്‌ക്കാരിക നായകന്‍മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സ്വര്‍ണ-ഡോളര്‍ക്കടത്ത് കേസുകളിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിരുന്നു. അതില്‍ ആ കുറ്റം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്
മുഖ്യമന്ത്രിയാണെന്നും പറയുന്നുണ്ട്. എന്നിട്ടും മജിസ്‌ട്രേറ്റും മൗനം തുടര്‍ന്നത് ഇതേ പ്രബുദ്ധത കൊണ്ടാണ്. രഹസ്യമൊഴി പുറത്തുവന്നിട്ടും ബുദ്ധിജീവികളും കവികളും സാംസ്‌കാരിക നായകന്മാരുമെല്ലാം നല്ലവണ്ണം പ്രബുദ്ധത കാണിച്ചുവെന്ന് അദ്ദേഹം
ഫേസ്ബുക്കില്‍ കുറിക്കുന്നു.

Read Also : മലയാളത്തിന്റെ പ്രിയതാരങ്ങൾ ബി.ജെ.പി വേദിയില്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

”കേരളം പ്രബുദ്ധമാണെന്ന് ഇന്നലെ എനിക്ക് പൂര്‍ണമായും മനസിലായി. പ്രബുദ്ധരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന പ്രഖ്യാപിത ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും കവികളും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം മൗനം പാലിക്കുകയാണ്.

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിരുന്നു. അതില്‍ ആ കുറ്റം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നും പറയുന്നുണ്ട്. എന്നിട്ടും മജിസ്‌ട്രേറ്റും മൗനം തുടര്‍ന്നത് ഇതേ പ്രബുദ്ധത കൊണ്ടാണ്. രഹസ്യമൊഴി പുറത്തുവന്നിട്ടും ബുദ്ധിജീവികളും, കവികളും സാംസ്‌കാരിക നായകന്മാരുമെല്ലാം നല്ലവണ്ണം പ്രബുദ്ധത കാണിച്ചു. ഈ മൗനമെല്ലാം ഒരു മറയല്ലെന്ന് ആര്‍ക്കറിയാം.

 

എന്നാല്‍ ചിലതെല്ലാം ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു. അതില്‍ ഒരാള്‍ എന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ്.വി പ്രദീപായിരുന്നു. അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. എന്നാല്‍ നടുറോഡില്‍ പകല്‍ വെളിച്ചത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അതും തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ.

എല്ലാ സാഹചര്യങ്ങളും പറയുന്നത് ഇതൊരു കൊലപാതകമാണെന്നാണ്. എന്നാല്‍ പൊലീസ് ഇത് അപകടമരണമാണെന്ന് ഉറപ്പിച്ച് പറയുന്നു. പൊലീസ്! ആരാണ് പൊലീസിനെ ഭരിക്കുന്നത്?. ഒരു കള്ളക്കടത്തുകാരന്‍ തലവനായുള്ള സര്‍ക്കാരോ? എനിക്കുറപ്പാണ് തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് ഇനിയും അധികാരത്തില്‍ വരും. കാരണം കേരളം അത് അര്‍ഹിക്കുന്നു.”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button