KeralaCinemaMollywoodLatest NewsNewsEntertainment

വിന്റേജ് ലുക്കിൽ വിഷ്ണു ഉണ്ണികൃഷ്ണനും , ജോണി ആന്റണിയും: സബാഷ് ചന്ദ്ര ബോസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം എന്ന സിനിമക്ക് ശേഷം വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് എന്നചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും, ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു.

ബോളിവുഡില്‍ നിന്ന് മുകേഷ് തിവാരിയും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ജോളിവുഡ് മുവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് സബാഷ് ചന്ദ്രബോസിന്റെ നിര്‍മ്മാണം. അഭിലാഷിന്റെ ആദ്യ ചിത്രമായ ആളൊരുക്കത്തിന്റെ നിര്‍മാതാവും ജോളി ലോനപ്പനാണ്. സജിത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എണ്‍പതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button