CricketLatest NewsNewsSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനൽ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോർഡ്സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എഡ്ജ്ബസ്റ്റാൺ, ഓൾഡ് ട്രാഫഡ്, സതാംപ്ട​ൺ എന്നിവിടങ്ങളിലും വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്ന ഫൈനൽ ജൂൺ 18 മുതൽ 22 വരെയാണ് നടക്കുന്നത്.

ഗ്രൗണ്ടിനകത്തും പുറത്തുമുള്ള സൗകര്യങ്ങൾ പരിഗണിച്ച് സതാംപ്ടണാണ് മുൻഗണനയെന്നാണ് സൂചന. വരും ദിവസങ്ങളിൽ വേദി സംബന്ധിച്ച് ഐസിസി തീരുമാനം അറിയിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button