Latest NewsIndia

വാഹന ഉടമ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് ഭീകരവിരുദ്ധ സേന

കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തത്.

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി വന്ന വാഹനത്തിന്റെ ഉടമ മന്‍സുക് ഹിരണിനെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവിരുദ്ധ സേന (എടിഎസ്) കേസെടുത്തു. കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീല്‍ ഷോറൂം അടച്ച്‌ പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈല്‍ ഫോണ്‍ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരില്‍ താവ്‌ഡെ എന്നൊരാള്‍ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് താനെയിലെ ഗോഡ്ബന്ദര്‍ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു.

read also : മുഖ്യമന്ത്രി മറന്നാലും ജനങ്ങൾ മറക്കില്ല; തൊഴിലാളികളുടെ പിന്നിലെ വൻമതിൽ തന്നെയായിരുന്നു ഇ. ശ്രീധരൻ; പിണറായി മറക്കരുത്

അപകട മരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്. കൊല്ലപ്പെട്ട ഹിരണിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഭീകര വിരുദ്ധ സേന കൊലപാതകത്തിന് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button