KeralaLatest NewsNewsCrime

തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

ആര്യനാട്; തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. 3 പേർ ഒളിവി‍ൽ. കാട്ടാക്കട വീരണകാവ് ആനാകോട് എം.എസ്.നിവാസിൽ ആദിത്യൻ (21) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഒളിവിൽ കഴിഞ്ഞപ്പോൾ കാമുകിയെ ഫോണിൽ വിളിക്കുന്നത് നിരീക്ഷിച്ചാണ് ആദിത്യനെ കാട്ടാക്കടയിൽ നിന്നും ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി വിളവംകോട് മാങ്കോട് പടപ്പാറത്തല വീട്ടിൽ ബിജു കുമാറിനെ (32) ആണ് ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ബിജുവിനെ കേരളത്തിൽ എത്തിക്കാനായി ആദിത്യൻ ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയുണ്ടായി.

തുടർന്ന് റബർ ടാപ്പിങ്ങിന് ആളെ ആവശ്യമുണ്ടെന്നും കൂലി കൂടുതൽ തരാം എന്ന് പറഞ്ഞ് ബിജുവിനെ നെടുമങ്ങാട് എത്താൻ ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ ഡിസംബർ 13ന് നെടുമങ്ങാട് എത്തിയ ബിജുവിനെ ആദിത്യൻ ബൈക്കിൽ കയറ്റി കന്യാരുപാറയ്ക്ക് സമീപത്തെ റബർ തോട്ടത്തിൽ എത്തിച്ചു. ഇൗ സമയം ഇവിടെ ഉണ്ടായിരുന്ന മറ്റ് ക്വട്ടേഷൻ സംഘാംഗങ്ങളും ചേർന്ന് കത്തിയും വടിവാളും ആയി ബിജു ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ ബിജുകുമാർ ഓടി രക്ഷപ്പെട്ട് സമീപ വീടുകളിൽ അഭയം തേടുകയായിരുന്നു ഉണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സംഘം തമിഴ്നാട്ടിൽ ഒളിവിൽ പോവുകയുണ്ടായി.

ആദിത്യന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് വ്യക്തമായത് എന്ന് പൊലീസ് പറഞ്ഞു. ബിജുകുമാർ തമിഴ്നാട്ടിൽ വച്ച് കാട്ടാക്കട സ്വദേശിയെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ആദിത്യന്റെ പരിചയക്കാരനായ ഈ ആളിനു വേണ്ടിയായിരുന്നു പ്രത്യാക്രമണമെന്നു പൊലീസ് പറ‍ഞ്ഞു. എസ്ഐമാരായ ബി.രമേശൻ, എസ്.മുരളീധരൻ നായർ, എഎസ്ഐ എസ്.ബിജു എന്നിവർ ചേർന്നാണ് ആദിത്യനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button