COVID 19Latest NewsNewsOmanGulf

ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൊറോണ

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊറോണ വൈറസ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 370 രോഗികള്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും മുക്തിനേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,44,404 പേര്‍ക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇവരില്‍ 1,34,684 പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1594 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം ഇപ്പോള്‍ 219 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 76 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button