KeralaLatest NewsIndiaNews

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥ, മൊഴി പുറത്ത്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേര് പറയാൻ സ്വപ്ന സുരേഷിൻ്റെ ഇ.ഡി നിർബന്ധിച്ചുവെന്ന് മൊഴി. സ്വപ്നയുടെ സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മൊഴി നൽകിയിരിക്കുന്നത്. ശബ്ദരേഖ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയ സംഘത്തിന് മുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥയായ സിജി വിൽസൺ മൊഴി നൽകിയിരിക്കുന്നത്.

നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാക‍ൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്. ഈ മൊഴി സർക്കാരിനെ സഹായിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button