KeralaLatest NewsNewsIndiaInternational

‘ഹേര്‍ സര്‍ക്കിള്‍’; സ്ത്രീകള്‍ക്കു മാത്രമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി റിലയന്‍സ് ഫൗണ്ടേഷന്‍

വനിതാദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി റിലയന്‍സ് ഫൗണ്ടേഷന്‍ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നു. ഹേര്‍ സര്‍ക്കിള്‍ എന്ന പേരിലുള്ള നെറ്റ് വർക്കിൽ, സോഷ്യല്‍ മീഡിയ, സ്ത്രീകളുടെ ലക്ഷ്യപൂർത്തീകരണത്തിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നിവയാണ് ലക്ഷ്യം.

സ്ത്രീകള്‍ക്കായുള്ള ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ആശയവിനിമയം, ഇടപഴകല്‍, സഹകരണം, പരസ്പര പിന്തുണ എന്നിവയ്ക്കായി സുരക്ഷിതമായ ഇടം നല്‍കുന്ന സ്ത്രീ ശാക്തീകരണമാണ് ഉദ്ദേശിക്കുന്നതെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഡിജിറ്റല്‍ കൂട്ടായ്മയയാണ് സര്‍ക്കിള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സ്ത്രീകളില്‍ തുടങ്ങി ലോകമെമ്പാടുമുള്ള സ്ത്രീകളിലേക്കു വളരാവുന്ന വിധമാണ് ഇത് ഉദ്ദേശിക്കുന്നത്. വീഡിയോകള്‍ മുതല്‍ ലേഖനങ്ങള്‍ വരെയുള്ള ഉള്ളടക്കം എല്ലാവര്‍ക്കുമായി തുറന്നിരിക്കുമ്പോള്‍, പ്ലാറ്റ്‌ഫോമിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭാഗം സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ളതാണ്. ഹേര്‍ സര്‍ക്കിള്‍ ഒരു വെബ്‌സൈറ്റായും, മൊബൈല്‍ ആപ്ലിക്കേഷനായും ലഭ്യമാണ്.

shortlink

Post Your Comments


Back to top button