KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന് അമിത് ഷാ പറഞ്ഞ ആ വ്യക്തി ആരെന്ന് ജനങ്ങള്‍

ദുരൂഹസാഹചര്യത്തില്‍ മരിച്ചത് എം.എല്‍.എയുടെ സഹോദരനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന് അമിത് ഷാ പറഞ്ഞ ആ വ്യക്തി ആരെന്ന് അന്വേഷണവുമായി രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും. എന്നാല്‍ ആരാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുരൂഹമായി മരിച്ചത് എന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് വ്യക്തതയില്ലെന്നതാണ് വാസ്തവം. അതേസമയം അമിത്ഷാ ഉദ്ദേശിച്ച ദുരൂഹ മരണം ഇടതു എം.എല്‍.എ കാരാട്ട് റസാഖിന്റെ സഹോദരന്റേതാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്.

Read Also : അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്നപ്പോൾ പീഡിപ്പിച്ചു; പ്രതിയെ സംരക്ഷിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, യുവതിയുടെ പരാതി

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടില്‍ നിന്നും വരികയായിരുന്ന കാറും എതിരെ വന്നിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു.
കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. കൊടുവള്ളി മാഫിയയ്ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന ആക്ഷേപം അന്നുയര്‍ന്നിരുന്നു.

രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍.ഐ.എ വിശാദാംശങ്ങള്‍ തേടിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷണംനടന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെയുള്ളവരുമായി കൈകോര്‍ത്തത്. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയതും.

ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുന്‍ കൈയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു അന്ന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് കൊടുവള്ളിയിലെ എം.എല്‍.എയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹത നിറയുന്നത്. അതേസമയം തന്റെ സഹോദരന്റേത് അപകട മരണമാണ് എന്നായിരുന്നു കാരാട്ട് റസാഖ് പ്രതികരിച്ചതും. എന്നാല്‍, ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ദൂരുഹ മരണത്തെ കുറിച്ച് പറയുമ്പോള്‍ ഈ അപകട മരണമാണ് വീണ്ടും സജീവ ചര്‍ച്ചയില്‍ നിറയുന്നത

shortlink

Related Articles

Post Your Comments

Related Articles


Back to top button