News

ഭീകരരുടെ പുതിയ മാര്‍ഗം ഒട്ടിച്ചു വെക്കാവുന്ന ബോംബുകള്‍ ; ജാഗ്രതാ നിര്‍ദ്ദേശവുമായി കാശ്മീര്‍ പോലീസ്

പൊതുജനങ്ങള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ശ്രദ്ധിയ്ക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരര്‍ പുതിയ മാര്‍ഗവുമായി രംഗത്ത്. വാഹനങ്ങളില്‍ ഒട്ടിച്ചു വെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളാണ് ഭീകരര്‍ ആവിഷ്‌ക്കരിയ്ക്കുന്നത്. ഇത്തരം സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ശ്രദ്ധിയ്ക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഡ്രോണിലെത്തിച്ച വന്‍ ആയുധ ശേഖരം പോലീസ് കണ്ടെടുത്തിരുന്നു. കാന്തിക ബലത്താല്‍ വാഹനത്തില്‍ ഒട്ടിപ്പിടിക്കുന്നതും പിന്നീട്, റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ സ്‌ഫോടനം നടത്താവുന്നതുമായ ഐ.ഇ.ഡികളും ഇവയില്‍ ഉണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യു.എസ് നേതൃത്വത്തിലുള്ള സഖ്യ സേനയ്‌ക്കെതിരെ താലിബാനും ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരരും ഇത്തരം കാന്തിക ഐ.ഇ.ഡികള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് പതിവാണ്. ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചും അവയുടെ സ്‌ഫോടക ശേഷിയെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്ഗാന്‍ ഭീകരര്‍ പരിശീലനത്തിനായി ഉപയോഗിക്കുന്ന വീഡിയോ കശ്മീരി ഭാഷയിലേക്ക് മൊഴി മാറ്റം നടത്തിയതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button