KeralaLatest NewsNews

കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി ട്വന്റി മോഡല്‍ ; പിന്തുണയുമായി ശ്രീനിവാസന്‍

എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്

കൊച്ചി : മത നിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും നടന്‍ ശ്രീനിവാസന്‍. ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മത നിരപേക്ഷത. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം, ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസന്‍ ചോദിച്ചു.

ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം പാര്‍ട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button