CricketNewsSports

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് 339 റൺസ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫി ക്വാർട്ടറിൽ കർണാടകയ്‌ക്കെതിരായി കേരളത്തിന് 339 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കർണാടകയ്ക്ക് ആർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കർണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എൻ പി ബേസിലാണ്. 43-ാം ഓവറിലാണ് കർണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഓപ്പണിങ് വിക്കറ്റിൽ 249 റൺസായിരുന്നു സമർത്ഥ്-പടിക്കൽ കൂട്ടുക്കെട്ട് നേടിയത്.

മനീഷ് പാണ്ഡെ(34), കെ വി സിദ്ധാർഥ് (4) പുറത്താവാതെ നിന്നു. 10 ഓവർ എറിഞ്ഞ ശ്രീശാന്ത് 73 റൺസ് വിട്ടുകൊടുത്തു. ബേസിൽ തമ്പി ഏഴ് ഓവറിൽ 67 റൺസ് വഴങ്ങി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കർണാടകയ്ക്കായിരുന്നു ജയം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 36.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button