Latest NewsFootballNewsSports

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം സെമിയിൽ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയിൽ. ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഇരട്ടഗോള്‍ മികവിലാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് കേരളം വിജയം സ്വന്തമാക്കിയത്.

കേരളത്തിനായി 17, 86 മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഗോളുകള്‍. തോല്‍വിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ കേരളം, ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി.

മത്സരത്തിന്റെ ആദ്യ പകുതിയിലെ 12-ാം മിനിറ്റില്‍ പഞ്ചാബ് ലീഡെടുത്തു. പ്രതിരോധം വരുത്തിയ പിഴവില്‍ വലത് വിങ്ങില്‍ നിന്ന് മന്‍വീറിന് ലഭിച്ച പന്ത് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. കേരളാ ഗോള്‍കീപ്പര്‍ മിഥുന്‍ സേവ് ചെയ്‌തെങ്കിലും കൈയില്‍ തട്ടി ഗോളായി മാറുകയായിരുന്നു. 17-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് മനോഹരമായി ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ ബോള്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കി മാറ്റി.

Read Also:- അകാലനര മാറ്റി മുടി തഴച്ച് വളരാൻ..

1-1 സമനില നേടിയ കേരളം, നിരന്തരം പഞ്ചാബിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറി. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 86-ാം മിനിറ്റില്‍ കേരളം ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ പാസ് ബോക്‌സില്‍ പഞ്ചാബ് പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിന്നിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ചെസ്റ്റില്‍ ഇറക്കി ഗോളാക്കി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button