Latest NewsIndiaNews

ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ മതം മറച്ചുവെച്ച് ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത മുസ്ലീം യുവാവ് അറസ്റ്റിൽ. ഗോരഖ്പൂർ സ്വദേശിയും വ്യവസായിയുമായ മൊയ്‌നുദ്ദീനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി.

Read Also : ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഉൽഫാ ഭീകരർ അറസ്റ്റിൽ

ഒരു വർഷം മുൻപാണ് ഇയാൾ മതം മറച്ചുവെച്ച് പെൺകുട്ടിയുമായി അടുത്തത്. മുന്ന യാദവ് എന്ന പേരിൽ സൗഹൃദം സ്ഥാപിച്ച മൊയ്‌നുദ്ദീൻ പ്രണയം നടിച്ച് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു.

ഒരുമാസം മുൻപാണ് ഭർത്താവ് ഹിന്ദുവല്ലെന്ന വിവരം പെൺകുട്ടി അറിഞ്ഞത്. മതം മാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ മൊയ്‌നുദ്ദീൻ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്. പിന്നാലെ ഇയാൾ മർദ്ദനവും ആരംഭിച്ചു. തുടർന്ന് പെൺകുട്ടി വീട് വിട്ട് സ്വന്തം വീട്ടിലേക്ക് വരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button