KeralaNattuvarthaLatest NewsNews

രാഷ്ട്രീയ ജാഥകൾക്കില്ലാത്ത കോവിഡ് മാനദണ്ഡങ്ങൾ തൃശൂർ പൂരത്തിന് വേണോ? സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി ജില്ലാ ഭരണകൂടം

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി ജില്ലാ ഭരണകൂടം. ഏപ്രില്‍ 23 നാണ് ഈ വർഷത്തെ പൂരം. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിന് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ ജില്ലാ ഭരണകൂടവുമായി ദേവസ്വം ബോര്‍ഡുകള്‍ ചർച്ച നടത്തിയിരുന്നു. പൂരത്തിന്റെ ചടങ്ങുകളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് സർക്കാരിനോടുള്ള ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം.

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പൂരം നടത്തുന്നതിന് രൂപരേഖ കൈമാറിയതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാനദണ്ഡനങ്ങളുടെ പേരിൽ ചടങ്ങുകളിൽ മാറ്റം വരുത്താനോ ആനകളുടെ എണ്ണത്തില്‍ കുറവുവരുത്താനോ അനുവദിക്കില്ലെന്നും പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുള്ള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്. 8 ക്ഷേത്രങ്ങളില്‍ നിന്നുള്ള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button