
ലഖ്നൗ : ബ്രഹ്മോസ് മിസൈൽ നിർമ്മാണത്തിനായുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഈ സമയത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ഉണ്ടായിരുന്നു.
ഈ വേളയിൽ ഓപ്പറേഷൻ സിന്ദൂരിന് എല്ലാ സൈനികരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രത്തിനായി 200 ഏക്കർ ഭൂമി തങ്ങൾ വിട്ടുകൊടുത്തതായി മുഖ്യമന്ത്രി യോഗി പറഞ്ഞു. ഇനി ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം ഇവിടെ ആരംഭിക്കും. ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസിന്റെ ശക്തി നിങ്ങൾ കണ്ടിട്ടുണ്ടാകും, കണ്ടിട്ടില്ലെങ്കിൽ പാകിസ്ഥാനികളോട് ചോദിക്കൂ ബ്രഹ്മോസ് മിസൈലിന്റെ ശക്തി എന്താണെന്നും യോഗി പറഞ്ഞു.
കൂടാതെ തീവ്രവാദം ഒരിക്കലും നേരെയാക്കാൻ കഴിയാത്ത നായയുടെ വാലാണ്. സ്നേഹത്തിന്റെ ഭാഷയിൽ വിശ്വസിക്കാത്തവർക്ക് അവരുടെ ഭാഷയിൽ ഉത്തരം നൽകാൻ തയ്യാറാകണം. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലോകത്തിന് ഒരു സന്ദേശം നൽകിയിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.
Post Your Comments