Latest NewsNewsFootball

പരിക്ക്; ബാഴ്‌സക്കെതിരെ നെയ്മർ കളിക്കില്ല

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്കെതിരായ രണ്ടാം പാദത്തിൽ പിഎസ്ജിയ്ക്ക് വേണ്ടി നെയ്മർ കളിക്കില്ലെന്ന് പിഎസ്ജി ടീം മാനേജ്‍മെന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നെയ്മർ പരിക്ക് മാറി പരിശീലനം നടത്തിയെങ്കിലും ബാഴ്‌സലോണക്കെതിരെ താരം ഉണ്ടാവില്ലെന്ന് പിഎസ്ജി വ്യക്തമാക്കി.ഇതോടെ തന്റെ പഴയ ക്ലബ്ബായ ബാഴ്‌സക്കെതിരേ കളിക്കാനുള്ള അവസരം നെയ്മറിന് നഷ്ട്ടമാകും.

നേരത്തെ ബാഴ്‌സലോണക്കെതിരായ ഒന്നാം പാദത്തിലും പിഎസ്ജി നിരയിൽ പരിക്ക് മൂലം നെയ്മർ ഉണ്ടായിരുന്നിട്ടില്ല. ആദ്യ പാദത്തിൽ 4-1ന്റെ ജയം സ്വന്തമാക്കിയ പിഎസ്ജിയ്ക്ക് തന്നെയാണ് സ്വന്തം ഗ്രൗണ്ടിൽ മുൻതൂക്കം. ഫെബ്രുവരി 10ന് ഫ്രഞ്ച് കപ്പ് മത്സരത്തിൽ കാനിനെതിരെയാണ് നെയ്മറിന് പരിക്കേറ്റത്. പരിക്ക് മൂലം താരത്തിന്റെ 6 മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button