Latest NewsNewsIndia

യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച്‌ മരണാനന്തര പൂജ നടത്തിയ യുവാവ് അറസ്റ്റിൽ

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച്‌ മരണാനന്തര പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പുരോഹിതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഗംഗാ നദീതീരത്തുവച്ചാണ് യുവാവ് പുരോഹിതരെ തെറ്റിദ്ധരിപ്പിച്ച്‌ പൂജ നടത്തിയത്.

Read Also : അയോധ്യ‍യില്‍ ഭഗവാൻ ശ്രീരാമന്‍റെ പേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ഒരുങ്ങി യോഗി സർക്കാർ  

പച്‌റുഖ്യ ഘട്ടില്‍വച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച്‌ പൂജ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്ഥാപിച്ച്‌ മരണാനന്തര ചടങ്ങായ പിണ്ഡ് ദാന്‍ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സമാധാന ലംഘനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button