CricketLatest NewsNewsSports

റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസിൽ ഇന്ന് ഗ്ലാമർ പോരാട്ടം; ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ

റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസ് ടൂർണമെന്റിൽ ഇന്ന് ഗ്ലാമർ പോരാട്ടം.  സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സും കെവിൻ പീറ്റേഴ്സൺ നായകനായ ഇംഗ്ലണ്ട് ലെജൻഡ്സുമാണ് ഏറ്റുമുട്ടുന്നത്.  ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും അങ്കത്തിനിറങ്ങുമ്പോൾ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷിക്കാം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് അന്തരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. വിജയകുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക.

ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ടൂർണമെന്റിൽ ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ ഏഴ് വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തിൽ തിലകരത്ന ദിൽഷന്റെ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനും, ബംഗ്ലാദേശിനെ 10 വിക്കറ്റിനും തോൽപിച്ചു.  അതേസമയം, ഇംഗ്ലണ്ടിന് ടൂർണമെന്റിലെ ഇന്ന് രണ്ടാം മത്സരമാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button