Latest NewsNewsKuwaitGulf

കുവൈറ്റില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ നടപടി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സ് വക്താവ് തലാല്‍ അല്‍ ഡൈഹാനി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ വെറ്ററിനറി ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ നിയുക്തപ്പെടുത്തിയിട്ടുണ്ട്.

Read Also: തോമസ് ഐസക്കിൻ്റെ പോസ്റ്റുകൾ കാണുമ്പോൾ ”തേങ്ങ ഉടയ്ക്ക് സ്വാമീ……” രംഗമാണ് ഓർമ വരുന്നത് : വി മുരളീധരൻ

മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാതിരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായുള്ള ശ്രമങ്ങളിലാണെന്നും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തലാല്‍ അല്‍ ഡൈഹാനി പത്രക്കുറിപ്പിലൂടെ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button