COVID 19Latest NewsUAENewsGulf

യുഎഇയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി അധ്യാപിക മരിച്ചു

ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ അധ്യാപികയും സയന്‍സ് വിഭാഗം മേധാവിയുമായ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി ജസീന സാലിഹ്(34)ആണ് മരിച്ചിരിക്കുന്നത്.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ ജസീനയ്ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയെങ്കിലും ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു ഉണ്ടായത്. നാലരമാസം ഗര്‍ഭിണിയായിരുന്നു. 2019ലെ യുഎഇ നാഷണല്‍ സയന്‍സ് ഫോര്‍ ഡെവലപ്‌മെന്റ് ശാസ്ത്ര മേളയില്‍ ജസീനയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലില്‍ എത്തിയിരുന്നു. ഭര്‍ത്താവ്: കെ ബി സാലിഹ്, മക്കള്‍: മുഹമ്മദ് ഷഹ്ദാന്‍, ഇഷാന്‍ അഹ്മദ്. ഖബറടക്കം ഉമ്മുല്‍ഖുവൈനില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button