Latest NewsNewsIndia

പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യന്‍ നാവിക സേനയുടെ ” സൈലന്റ് കില്ലര്‍ “

ന്യൂഡല്‍ഹി: പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യന്‍ നാവിക സേനയുടെ സൈലന്റ് കില്ലര്‍. നാവിക സേനയിലെ മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ‘ഐഎന്‍എസ് കരഞ്ച്’ കമ്മീഷന്‍ ചെയ്തു. ഇന്ത്യ തദ്ദേശീയമായിട്ടാണ് ഈ ഡിജിറ്റല്‍ ഇലക്ട്രിക് അന്തര്‍വാഹിനി നിര്‍മിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, അഡ്മിറല്‍ റിട്ട. വി.എസ് ശെഖാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Read Also : ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് പുറത്തിറങ്ങി , ഒരു ഡോസിന് മാത്രം 18 കോടി രൂപ

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി പ്രതിരോധ മേഖലയില്‍ രാജ്യം സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുകയാണെന്ന് നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു. നിലവില്‍ 42 കപ്പലുകളും, അന്തര്‍വാഹിനികളുമാണ് നാവികസേന ആവശ്യപ്പെട്ടിരിക്കുന്നത്. 40 എണ്ണവും ഇന്ത്യന്‍ കപ്പല്‍ശാലകളിലാണ് നിര്‍മിക്കുന്നത്. ഇത് നാവിക സേനയുടെ ഇതുവരെയുള്ള വളര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എസ് കരഞ്ച് ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പോരാടാനുള്ള കരുത്ത് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊജക്ട് 75 പ്രകാരം മസഗണ്‍ ഡോക്ക് ലിമിറ്റഡ് നിര്‍മ്മിച്ച ഐഎന്‍എസ് കരഞ്ച് രൂപകല്‍പന ചെയ്തത് ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പാണ്.’സൈലന്റ് കില്ലര്‍’ എന്നാണ് ഇത് അറിയപ്പെടുന്നത്. കടലില്‍ നിന്നും കരയിലെ ശത്രുക്കളെ ആക്രമിക്കാന്‍ കഴിയും. അന്തര്‍വാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണം, ഖനനം, പ്രദേശ നിരീക്ഷണം തുടങ്ങി നിരവധി ദൗത്യങ്ങള്‍ക്ക് പറ്റിയതാണ്.

സ്‌കോര്‍പീന്‍ ക്ലാസില്‍ വരുന്ന ആദ്യ രണ്ട് അന്തര്‍വാഹിനികളായ ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ടേരി തുടങ്ങിയവ ഇതിനോടകം തന്നെ നാവിക സേനയിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button