NattuvarthaLatest NewsNews

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 264 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2851 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,919 ആയി ഉയർന്നിരിക്കുന്നു.

97,376 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 182 പേര്‍ക്കാണ് രോഗം ബാധിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button