ThiruvananthapuramLatest NewsKeralaNews

മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു: കടകംപള്ളി സുരേന്ദ്രന്‍

മൂന്നു മുൻപ് മാർപ്പാപ്പയെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വളരെ നേരുത്തേ തന്നെ താല്‍പര്യം ഉണ്ടായിരുന്നുവെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നു മുൻപ് മാർപ്പാപ്പയെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശന വേളയലെടുത്ത ചിത്രം സഹിതമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Also Read : ശ​രിയാ​യ​ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ ഒ​രു കേ​സിലും ക്രി​മി​ന​ൽ ന​ട​പ​ടി​ എ​ടു​ക്ക​രു​തെ​ന്ന്​​ സു​പ്രീം കോ​ട​തിമൂന്ന് വര്‍ഷം മുന്‍പ് താന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നതായും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഫോട്ടോയുള്‍പ്പെടെ പങ്കുെവച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈകിയാണെങ്കിലും മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണെന്നും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ഏറെ പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്നേഹ സമ്മാനങ്ങളും അന്ന് നല്‍കിയിരുന്നതായും കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ക്ഷണം സ്വീകരിച്ചു കൊണ്ട് അന്ന് കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തായും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button