COVID 19Latest NewsIndiaNewsInternational

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കാനഡയിലെ നിരത്തുകളില്‍ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍

കാനഡയ്ക്ക് കോവിഡ് വാക്‌സിനുകള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഗ്രേറ്റര്‍ ടൊറണ്‍ടോ പ്രദേശത്ത് (ജിടിഎ) ഒരുകൂട്ടം ബില്‍ബോര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് ഇന്‍ഡോ-കനേഡിയന്‍ സമൂഹം. ബോര്‍ഡുകളിലുള്ള നരേന്ദ്രമോദിയുടെ ചിത്രത്തിന് പിന്നിലായി ഇന്ത്യയുടെയും കാനഡയുടെയും പതാകകളും കാണാം.

Read Also : കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് സ്‌പൈസ് ജെറ്റ് 

‘ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി’ എന്ന് ബില്‍ ബോര്‍ഡുകളില്‍ വായിക്കാം. ‘ഇന്ത്യ-കാനഡ സൗഹൃദം നീണ്ടുനില്‍ക്കട്ടെ’ എന്നും എഴുതിയിട്ടുണ്ട്. ബുധനാഴ്ചയാണ് ജിടിഎയിലെ പ്രധാന റോഡുകളില്‍ ഒന്‍പത് ബില്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. ബ്രാംപ്ടണ്‍ നഗരത്തിലെ നാലിടങ്ങളില്‍ കൂടി തിങ്കളാഴ്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.

‘ഇന്ത്യയും കാനഡയും തമ്മിലുള്ള സാധാരണ സൗഹൃദം എടുത്തുകാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒപ്പം ഇന്ത്യ വാക്‌സിന്‍ നല്‍കിയതും’.-ബില്‍ബോര്‍ഡ് പ്രചാരണത്തിന് പിന്നിലുള്ള കൂട്ടായ്മയായ ഹിന്ദു ഫോറം കാനഡ അധ്യക്ഷന്‍ റാവു യെണ്ടമുരി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യബാച്ച്‌ ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് വാക്‌സിന്‍ കാനഡയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button