CricketLatest NewsNewsSports

ആർസിബിയിൽ ജോഷ് ഫിലിപ്പെ പുറത്ത്, പകരം ഫിൻ അലൻ ടീമിൽ

ഐപിഎൽ 14 -ാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഓസീസ് താരം ജോഷ് ഫിലിപ്പെ പുറത്ത്. പകരം ന്യൂസിലാൻഡ് യുവ വിക്കറ്റ് കീപ്പർ ഫിൻ അലനെ ടീമിൽ ഉൾപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ജോഷ് ഫിലിപ്പെ ഐപിഎല്ലിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. കഴിഞ്ഞ സീസണിലാണ് ഫിലിപ്പെ ഐപിഎല്ലിൽ അരങ്ങേറിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനായി അഞ്ച് മത്സരങ്ങൾ കളിച്ച താരത്തിന് 78 റൺസ് മാത്രമേ സ്കോർ ചെയ്യാനായുള്ളൂ.

അതേസമയം 21കാരനായ ഫിൻ അലനെ ഐപിഎൽ ലേലത്തിൽ ആരും ടീമിൽ എടുത്തിരുന്നില്ല. 2020-21 സൂപ്പർ സ്മാഷ് സീസണിൽ 512 റൺസുമായി അലനാണ് ടോപ് സ്‌കോറർ. 194 സ്ട്രൈക്ക് റേറ്റിലായിരുന്നു അലന്റെ ബാറ്റിംഗ് പ്രകടനം. കൂടാതെ 25 സിക്സ്റുകൾ പറത്തിയ താരം ടൂര്ണമെറ്റിൽ ഏറ്റവുമധികം സിക്സ്റുകൾ തന്റെ പേരിൽ കുറിച്ചു.  ഫിൻ അലൻ ആഭ്യന്തര ക്രിക്കറ്റിൽ ന്യൂസിലൻഡിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച താരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button