Latest NewsNewsIndia

മമതാ ബാനർജിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ

കൊൽക്കത്ത : നന്ദീഗ്രാമിൽ വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ. മമതയുടെ ഇടതു കണങ്കാലിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ഇപ്പോഴും നടന്ന സംഭവത്തിന്‍റെ ആഘാതത്തിലാണ് മമതയെന്നും ഡോക്ടർമാർ പറഞ്ഞു.
48 മണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. അതുപോലെ വലതു തോളിനും കൈത്തണ്ടയിലും പരിക്കുകളുണ്ട്. നെഞ്ചുവേദനയും ശ്വാസതടസ്സവും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. എന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്.

Read Also : പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് സിപിഐഎം വിടുന്നു; ചേരുന്നത് ഈ പാർട്ടിയിൽ

കുറച്ച് പരിശോധനകൾ കൂടി ഇനിയും നടത്താനുണ്ടെന്നാണ് സൂചന. സാധരണയായി ഒന്നര-രണ്ട് മാസം വരെ വിശ്രമത്തിൽ കഴിയേണ്ടി വരുന്ന പരിക്കുകളാണ് മുഖ്യമന്ത്രിക്കുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഈസ്റ്റ് മിഡ്നപുരിലെ ബിറുലിയ ബാസാറിൽ മമതയ്ക്ക് നേരെ ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button