Latest NewsCinemaMollywoodNewsEntertainment

മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് ആശംസകളുമായി മോഹൻലാൽ

ഇന്ന് പ്രദർശനത്തിനെത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് ആശംസകളുമായി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഒന്നര വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മുന്നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്യൂമിനേഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യരും മമ്മൂട്ടിക്കൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ്‌ ഭാസി, മധുപാൽ, ജഗദീഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button