Latest NewsNattuvarthaNews

കുട്ടികളെ ഉപേക്ഷിച്ചു കടന്ന യുവാവ് പിടിയിൽ

ഇരവിപുരം; ഭാര്യയുടെ മരണശേഷം കുട്ടികളെ ഉപേക്ഷിച്ചു കടന്ന യുവാവിനെ ഒരു വർഷത്തിനു ശേഷം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരവിപുരം വടക്കുംഭാഗം ഇരവിപുരം നഗർ 54 മനു കോട്ടേജിൽ റോബിൻ (31) ആണ് പോലീസ് പിടിയിലായിരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് റോബിൻ കുട്ടികളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

തുടർന്ന് ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകുകയുണ്ടായി. എറണാകുളം ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന റോബിൻ പിന്നീട് തിരുവനന്തപുരം അട്ടക്കുളങ്ങരയിലുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം ഇൻസ്പെക്ടർ പി.എസ്.ധർമജിത്ത്, എസ്ഐമാരായ ദീപു, ഷെമീർ, സൂരജ്, സുതൻ, ജയകുമാർ, ഷാജി, എസ്‌സിപിഒ മാരായ അജയ ശേഖർ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button