NattuvarthaLatest NewsNews

വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

കട്ടപ്പന; കാറും പിക്കപ് ജീപ്പും കൂട്ടിയിടിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്റെ മകൻ ഉൾപ്പെടെ 2 പേർക്ക് അപകടത്തിൽ പരിക്കേറ്റു. കുഞ്ചിത്തണ്ണി കുന്നത്ത് കെ.കെ.ജയചന്ദ്രന്റെ മകൻ അനന്ദു(31), പിക്കപ് ഡ്രൈവർ എഴുകുംവയൽ പെരുമ്പാറയിൽ വിൽസൻ തോമസ്(48) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അനന്ദുവിനെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമല സ്വാമിപ്പടിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

കുമളിയിൽ നിന്ന് വരുകയായിരുന്ന അനന്ദു സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന പിക്കപ് ജീപ്പുമാണ് അപകടത്തിൽപെട്ടത്. പിക്കപ് സമീപത്തെ ഏലത്തോട്ടത്തിലേക്ക് പതിച്ചു. ഇതിൽ ഉണ്ടായിരുന്ന 3 ആടുകളിൽ ഒരെണ്ണത്തിനും പരിക്കേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button