IndiaNews

ചോദ്യം ഇഷ്ടപ്പെട്ടില്ല ; മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് അഖിലേഷ് യാദവിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍

മൊറാദാബാദ് : മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സുരക്ഷാ സംഘം. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ഇന്നലെയാണ് സംഭവം. ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകരുമായുള്ള ചോദ്യോത്തരവേളക്കിടെയായിരുന്നു സംഭവം. ഇതിനിടെ ചില ചോദ്യങ്ങള്‍ക്ക് അഖിലേഷ് യാദവ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഈ ചോദ്യങ്ങള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ബിജെപിയോട് ചോദിക്കാത്തത് എന്ന് ചോദിച്ചാണ് അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അഖിലേഷിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

Read Also  :  ‘യഥാർത്ഥ പോരാളി പ്രതിഫലം പ്രതീക്ഷിച്ച് ഒന്നും ചെയ്യാറില്ല’: ചെപ്പോക്ക് സീറ്റ് നഷ്ടപെട്ടതിൽ ഖുശ്ബുവിൻ്റെ പ്രതികരണം

സംഭവത്തിന് പിന്നാലെ മീഡിയ അഡൈ്വസര്‍ ശലഭ് മണി ത്രിപാഠി അക്രമികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചുവെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button