CinemaLatest NewsNewsIndiaEntertainment

‘യഥാർത്ഥ പോരാളി പ്രതിഫലം പ്രതീക്ഷിച്ച് ഒന്നും ചെയ്യാറില്ല’: ചെപ്പോക്ക് സീറ്റ് നഷ്ടപെട്ടതിൽ ഖുശ്ബുവിൻ്റെ പ്രതികരണം

ചെന്നൈ: ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതായതിനോട് പ്രതികരിച്ച് നടിയും ബിജെപി അംഗവുമായ ഖുശ്ബു. തനിക്ക് സീറ്റ് നൽകാത്തതിൽ പാർട്ടിയോട് യാതൊരു ദേഷ്യവുമില്ലെന്ന് വ്യക്തമാക്കിയ ഖുശ്ബു ഒന്നും പ്രതീക്ഷിക്കാത്ത ഒരാളാണ് ഒരു യഥാർത്ഥ സൈനികൻ എന്നും കൂട്ടിച്ചേർത്തു. അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നല്‍കിയതോടെയാണ് ഖുശ്ബുവിന് സീറ്റ് നിഷേധിക്കപ്പെട്ടത്.

Also Read:വാർത്തയ്ക്കു ഗൂഗിൾ പ്രതിഫലം നൽകണം: ആവശ്യവുമായി വാർത്താചാനലുകളുടെ കൂട്ടായ്മ

പാർട്ടിക്ക് വേണ്ടിയാണ് ഇതുവരെ പ്രചരണത്തിനിറങ്ങിയതെന്നും ഒരിക്കല്‍ പോലും താനാണ് സ്ഥാനാര്‍ഥിയെന്ന് പ്രചരണവേളയിൽ ആരോടും പറഞ്ഞിരുന്നില്ലെന്നും ഖുശ്ബു പ്രതികരിച്ചു. ‘മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ എനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാനാണ് സ്ഥാനാര്‍ഥിയെന്ന് പറഞ്ഞിരുന്നില്ല. ആരോടും എനിക്ക് വേണ്ടി വോട്ട് ചെയ്യാനും അഭ്യർത്ഥിച്ചിട്ടില്ല. മറ്റൊരു പാർട്ടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം നല്‍കിയതിന് പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുന്നു’- ഖുശ്ബു പറഞ്ഞു.

ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണ് ചെപ്പോക്ക്. മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ഖുശ്ബു വലിയരീതിയിൽ പ്രചരണം നടത്തിയിരുന്നു. ബിജെപിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ പിഎംകെയ്ക്ക് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button