Latest NewsNewsCrimeOmanGulf

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ബോട്ടുകൾ പിടികൂടി

സലാല: ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയിരിക്കുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ ‘മിര്‍ബാത്ത്’, ‘ടാക്കാ’ എന്നീ തീരദേശ മേഖലയില്‍ കൂടി കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച ഇവരുടെ പക്കല്‍ നിന്നും 7.363 കിലോഗ്രാം ‘ഖാട്ട്’ എന്ന മയക്കുമരുന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയിരിക്കുന്നത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ‘ഖാട്ട്’ എന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button