KeralaLatest NewsNews

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത് പോലെ കേരളത്തിൽ ബിജെപിയും വരും; ഇ. ശ്രീധരന്‍

പാലക്കാട് : തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ. ശ്രീധരൻ. പാലക്കാട് ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകൊണ്ടാണ് ഇ. ശ്രീധരന്‍റെ വാഗ്ദാനം.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പെട്ടെന്ന് അധികാരത്തില്‍ എത്തിയത് പോലെ ഇവിടെ ബി.ജെ.പിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ശ്രീധരന്‍ കൂട്ടിച്ചേർത്തു.

Read Also : താന്‍ എവിടെ മത്സരിയ്ക്കും ; നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി

ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാം കഴി‍ഞ്ഞ ശേഷം കണ്ണീരെ‍ാലിപ്പിച്ചിട്ടു കാര്യമില്ലെന്നും ഇപ്പേ‍ാഴത്തേത് യഥാർഥ കണ്ണീർ തന്നെയാണേ‌ാ എന്നും ശ്രീധരൻ ചേ‍ാദിച്ചു. എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബേ‍ാധപൂർവമാണ് ശബരിമലയിൽ ആളുകളെ കയറ്റിയതെന്നും അദ്ദേഹം ആരേ‍ാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button