KeralaLatest News

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന വാദവുമായി ഇ ഡിക്കെതിരെ സന്ദീപ് നായരുടെ കത്ത്

ഇ ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണനാണ് നിര്‍ബന്ധം ചെലുത്തിയതെന്നും സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കത്ത്. എറണാകുളം ജില്ലാ ജഡ്‌ജിക്കാണ് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് കത്തില്‍ പറയുന്നത്. മന്ത്രിമാരുടെ പേര് പറയാനും ബിനീഷ് കോടിയേരിയെ പരോക്ഷമായി ഉദ്ദേശിച്ച് ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍.

ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം നേടാന്‍ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇ ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണനാണ് നിര്‍ബന്ധം ചെലുത്തിയതെന്നും സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

read also: ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുത്, യുഡിഎഫ് വിജയിക്കണം : എംഎൻ കാരശ്ശേരി

അതേസമയം സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയിൽ നിന്നെത്തിച്ച റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. എന്നാൽ മാപ്പുസാക്ഷിയാക്കിയത് മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ നിർബന്ധിച്ചിട്ടാണെന്നാണ് സന്ദീപിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button