KeralaLatest NewsNews

വിനീത് ശ്രീനിവാസന്റെ ഗാനാലാപനം ‘കൊയ കൊയ’

വിമര്‍ശിച്ച് രംഗത്തുവന്ന ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസിനെതിരെ ട്രോള്‍ പൂരം

ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ ഗാനാലാപനത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസിനെതിരെ ട്രോള്‍ പൂരം. വിനീതിന്റെ പാട്ടുകള്‍ അരോചകമാണെന്നും ‘കൊയ കൊയ’ എന്ന് കൊഞ്ചിക്കൊണ്ടുള്ളതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിനീതിന്റെ ഗാനങ്ങള്‍ മലയാള സംഗീതത്തിനും ഭാഷയ്ക്കും അപമാനമെന്നും വിനീതിന് സംഗീതം എന്തെന്ന് അറിയില്ലെന്നും അദ്ദേഹം മറ്റുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നും റെജി ലൂക്കോസ് കുറ്റപ്പെടുത്തുന്നുണ്ട്.

Read Also : ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെതിരെ ലൈംഗിക ചുവയുള്ള അധിക്ഷേപ പ്രവാഹം

ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഏതായാലും സംഗതി വൈറലായി മാറിയതോടെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തി. ‘എന്നാല്‍ പിന്നെ നിങ്ങള്‍ പാടുന്നത് കേള്‍ക്കട്ടെ’ എന്നും ‘താന്‍ ആരാണ്’ എന്നുമാണ് വിനീത് ആരാധകര്‍ റെജിയുടെ പോസ്റ്റിനു കീഴിലായി കമന്റിടുന്നത്. ഇക്കൂട്ടത്തില്‍ അസഭ്യം പറയുന്നവരുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകനായ കൈലാസ് മേനോന്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടുതന്നെയാണെന്നും വിനീതിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടെന്നും റെജിയുടെ വിമര്‍ശനത്തിന് മറുപടിയായി കൈലാസ് തന്റെ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലില്‍ കുറിച്ചു.

റെജി ലൂക്കോസിന്റെ പോസ്റ്റ്

എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാല്‍ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസന്‍) പാട്ടുകേള്‍ക്കുന്നതാണന്ന് നിസ്സംശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവന്‍ പാട്ടുകളും ഇങ്ങേര്‍ പാടുന്നത് എന്ത് അഡ്ജസ്റ്റുമെണ്ടാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ്കാരന്‍ തകര്‍ക്കുന്നത്.

-റെജി ലൂക്കോസ്.

കൈലാസ് മേനോന്റെ പോസ്റ്റ്

ആദ്യമായി വിനീതിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂര്‍ പോലും എടുക്കാതെ പാടി തീര്‍ത്തു… ഞാന്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ റെക്കോര്‍ഡിങ് സെഷന്‍ ആയിരുന്നു അത്. പാടുന്ന ഭൂരിഭാഗം ടേക്കുകളും പെര്‍ഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോര്‍ഡിങ് കഴിഞ്ഞത്. സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകള്‍ പാടാം, പക്ഷെ 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉള്ളത് കൊണ്ടും കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button