Latest NewsNewsIndia

ബംഗാൾ പിടിച്ചെടുക്കാൻ മൻമോഹൻ സിങ്ങിനെ കളത്തിലിറക്കി കോൺഗ്രസ് ; താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു

കൊൽക്കത്ത : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്ന താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവരാണ് പട്ടികയിൽ മുൻപിൽ.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് തുടങ്ങിയവരും പട്ടികയിൽ ഉണ്ട്. മുൻ ക്രിക്കറ്റ് താരങ്ങളായ നവജ്യോത് സിംഗ് സിദ്ധു , മുഹമ്മദ് അസ്ഹറുദീൻ മുൻ രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ.

ഇടത് പാർട്ടികൾക്കൊപ്പമാണ് ബംഗാളിൽ കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടിയാണ് സഖ്യമെന്നാണ് ഇരുപാർട്ടികളുടെയും ന്യായീകരണം. 294 സീറ്റുകളിൽ 92 എണ്ണത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button