KeralaLatest NewsNews

കോണ്‍ഗ്രസിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്, പാര്‍ട്ടിയുടെ അന്ത്യകൂദാശയ്ക്ക് സമയമായി; എവി ഗോപിനാഥ്

ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് അവര്‍ക്ക് നല്‍കി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ വേദന മുൻപേ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസ്. പലയിടത്തും പാർട്ടി സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി പിണങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ്. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്ത്യകൂദാശയ്ക്ക് സമയമായെന്നും പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ടെന്നും എവി ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ സീറ്റ് വിഭജനം പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

‘ഇത്തരത്തിലുള്ള സീറ്റ് വിഭജനം ഇത് ആദ്യമായാണ്. ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് അവര്‍ക്ക് നല്‍കി. പട്ടാമ്ബി ചോദിച്ചിട്ടും കൊടുത്തില്ല. ഇതിലെല്ലാം പ്രവര്‍ത്തകര്‍ക്ക് വലിയ ആശങ്കയുണ്ട്. സീറ്റ് കച്ചവടം നടന്നെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. നേതൃത്വം ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പ്രവര്‍ത്തകരുടെ ആശങ്കകള്‍ പരിഹരിക്കണം.സീറ്റ് കച്ചവടത്തെക്കുറിച്ച്‌ ഹൈക്കമാന്റ് തന്നെ അന്വേഷിക്കണം. കെപിസിസി അല്ല വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്’

read also:ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും തയ്യാറായ അരുണ്‍ കുമാര്‍; മാവേലിക്കരയിൽ എല്‍ഡിഎഫിന്റെ ജനകീയനായ യുവനേതാവ്

‘ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്. കച്ചവടം നടക്കുന്നുവെന്ന പ്രവര്‍ത്തകരുടെ തോന്നല്‍ പെട്ടെന്ന് മായ്ച്ച്‌ കളയാന്‍ പറ്റില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റാന്‍ നേതൃത്വം തയ്യാറാകണം. ജില്ലയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാദ്ധ്യത. ഘടകകക്ഷികള്‍ക്ക് അവര്‍ ആവശ്യപ്പെടാത്ത സ്ഥലത്ത് സീറ്റ് കൊടുക്കുന്നത് പൊതുവേ ജനത്തിന് ഇത് കച്ചവടമാണോയെന്ന സംശയം ഉയര്‍ത്തും. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന വിശ്വാസം ഇപ്പോഴും ഉണ്ട്’- ഗോപിനാഥ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button