CinemaMollywoodLatest NewsNews

ആണും പെണ്ണും പ്രദർശനത്തിനൊരുങ്ങുന്നു

പുതിയ ചലച്ചിത്രപരമ്പരായ ആണും പെണ്ണും പ്രദർശനത്തിനൊരുങ്ങുന്നു. മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത്, ആസിഫ് അലി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിർവഹിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോജു ജോർജ്ജിനെയും സംയുക്ത മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രമാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരൻ, ബീന പോൾ, ഭവൻ ശ്രീകുമാർ എന്നിവർ എഡിറ്റിംഗും നിർവഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button