Latest NewsIndiaNews

മഴ നനയാതിരിക്കാന്‍ മരത്തിന്റെ കീഴില്‍ നിന്ന ആളുകള്‍ക്ക് മിന്നലേല്‍ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ

ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്

ഗുഡ്ഗാവ് : മഴ നനയാതിരിക്കാന്‍ മരത്തിന്റെ കീഴില്‍ നിന്ന ആളുകള്‍ക്ക് മിന്നലേല്‍ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 82ലെ വതിക സിഗ്‌നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഹോര്‍ട്ടിക്കള്‍ച്ചര്‍ ജീവനക്കാരായ നാല് പേര്‍ക്കാണ് പരിക്കേറ്റത്. കനത്ത മഴ നനയാതിരിയ്ക്കാന്‍ മരത്തിന് കീഴില്‍ നില്‍ക്കുകയായിരുന്നു നാലുപേരും.

എന്നാല്‍ അപ്രതീക്ഷിതമായി മിന്നല്‍ ഏല്‍ക്കുകയും നാലുപേരും നിന്നിരുന്ന സ്ഥലത്തേക്ക് തന്നെ വീഴുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ശിവദത്ത്, ലാലി, രാം പ്രസാദ് സുന്ദര്‍, അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളേലേറ്റ നാലുപേരും ചികിത്സയിലാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button